ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്.ഐ.വി ബാധ: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

September 15, 2017 കേരളം

Balavakashamതിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായി പറയപ്പെടുന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്റ്റര്‍, കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കട്രോള്‍ സൊസൈറ്റി എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം