ഉമ്മന്‍ചാണ്ടിയുമായി ഭിന്നതയില്ല: ചെന്നിത്തല

March 27, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ ഭിന്നതയില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഏത് സാഹചര്യത്തിലാണ് എം.വി രാഘവന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ല.  തിരഞ്ഞെടുപ്പിന് ശേഷം ഒരാള്‍ക്ക് ഒരുപദവി എന്ന തത്വം നടപ്പിലാക്കും. കെ.പി.സി.സി. തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് എടുക്കന്നവര്‍ക്കെതിരെ തല്‍ക്ഷണം നടപടിയെടുക്കും.
വൈകീട്ട് കോട്ടയത്ത് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍