ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിനും യു.ഡി.എഫിനും ആറു സീറ്റു വീതം

September 16, 2017 കേരളം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ആറു വീതം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

എല്‍.ഡി. എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍. കൊല്ലം ആദിച്ചനല്ലൂര്‍ തഴുത്തല തെക്ക്ഹരിലാല്‍41, തേവലക്കര കോയിവിള പടിഞ്ഞാറ്പി.ഓമനക്കുട്ടന്‍139, കോട്ടയംപാമ്പാടി കാരിയ്ക്കാമറ്റംമധുകുമാര്‍.കെ.എസ്247, കാഞ്ഞിരപ്പള്ളി മാനിടുംകുഴികുഞ്ഞുമോള്‍ ജോസ്145, വയനാട് കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരിബിന്ദു92, ആലപ്പുഴ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ്ശ്യാം കുമാര്‍1003.

യു.ഡി.എഫ് വിജയിച്ചത്: മലപ്പുറം പെരുവള്ളൂര്‍ കൊല്ലംചിനഖദീജ.കെ.റ്റി469, കണ്ണൂര്‍ രാമന്തളി രാമന്തളി സെന്‍ട്രല്‍രാജേന്ദ്രകുമാര്‍.കെ.പി23, കണ്ടല്ലൂര്‍ കൊപ്പാറേത്ത് എച്ച്.എസ് തയ്യില്‍ പ്രസന്നകുമാരി235, കോഴിക്കോട് തിക്കൊടി പുറക്കാട്‌രാഘവന്‍215, ആലപ്പുഴചേര്‍ത്തല തെക്ക് കളരിക്കല്‍മിനികുഞ്ഞപ്പന്‍ 177, മലപ്പുറം തിരൂര്‍ നഗരസഭയിലെ തുമരക്കാവ്‌നെടിയില്‍ മുസ്തഫ2.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മാനിടുംകുഴി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ് എന്നിവ യു.ഡി.എഫില്‍ നിന്നും എല്‍.ഡി. എഫ് പിടിച്ചെടുത്തപ്പോള്‍ ആലപ്പുഴ കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൊപ്പാറേത്ത് എച്ച്.എസ്.എല്‍ എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം