വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തും

September 16, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷം ഒക്ടോബര്‍ 1 മുതല്‍ 8 വരെ വിപുലമായ പരിപാടികളോടെ മ്യൂസിയം ആഡിറ്റോറിയത്തില്‍ നടത്തും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിംഗ്, ഫോട്ടോഗ്രാഫി, കഥ പറച്ചില്‍, പ്രസംഗം, ക്വിസ്, ഉപന്യാസം തുടങ്ങിയ മത്സരങ്ങളാണ് നടത്തുന്നത്.

മത്സര വിജയികള്‍ക്ക് ക്യാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും 8 ന് വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539866972, 9895674774, 9497412055.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍