ജപ്പാന്‍ ആണവനിലയങ്ങള്‍ മുന്നറിയിപ്പ് അവഗണിച്ചു

March 27, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടോക്യോ: ജപ്പാനിലെ ആണവവൈദ്യുതനിലയങ്ങള്‍ നടത്തുന്ന ടോക്യോ ഇലക്ട്രിക് കോര്‍പ്പറേഷന്‍ സുനാമി മുന്നറിയിപ്പുകള്‍ അവഗണിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഭൗമശാസ്ത്രജ്ഞനായ യുകിനോബു ഒകോമുരയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് തന്നെ സുനാമി ആണവനിലയങ്ങളെ ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടതായും ക്യോഡോ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ടോക്യോയിലെ ഭൂകമ്പ ഗവേഷണകേന്ദ്രത്തിന്റെ തലവനാണ് ഒകോമുര. 2004 ലെ സുനാമിയുമായി ബന്ധപ്പെട്ട നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് 2009 ആണവനിലയങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ജപ്പാനില്‍ മാര്‍ച്ച് 11നുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 10,489 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 16621 പേരെ കാണാതായതായും സര്‍ക്കാര്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍