ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

September 18, 2017 കേരളം

dilip-actor---കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി . ഇത് നാലാമത്തെ തവണയാണ് ദിലീപിന്റെ ജാമ്യം കോടതി തള്ളുന്നത്.

ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിച്ച വാദങ്ങളെല്ലാം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തളളുകയായിരുന്നു. അക്രമിക്കപ്പെട്ട നടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന കുറ്റം മാത്രമാണ് തന്റെ പേരില്‍ പൊലീസ് ആരോപിക്കുന്നതെന്ന് ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ നിലനില്‍ക്കുന്നെന്ന് കോടതി വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത് . ഹൈക്കോടതി നേരത്തെ രണ്ടു വട്ടം തള്ളിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം