അട്ടപ്പാടിയില്‍ ദുരിതത്തില്‍പ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കും

September 19, 2017 കേരളം

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ദുരിതത്തില്‍പ്പെട്ട മുഴുവന്‍ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെയും പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.

ആനക്കല്‍ ഊരിലെ ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ നിശേഷം തകര്‍ന്നു. നിരവധി വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും വളര്‍ത്തുമൃഗങ്ങള്‍ ഒഴുകിപ്പോവുകയും ചെയ്തു. വ്യാപകമായ കൃഷിനാശം ഉണ്ടായി. ഈ പ്രദേശത്ത് 62 പേരെ ഐടിഡിപിയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ ആശ്രമത്തില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ആവശ്യമായ വസ്ത്രവും ഭക്ഷണവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷോളയാര്‍ ഒഴികെയുളള മറ്റ് പഞ്ചായത്തുകളില്‍ പൂര്‍ണമായോ, ഭാഗികമായോ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നതിനും മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചവരെ പുനരധിവസിപ്പിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം