കൊച്ചി കേന്ദ്രസ്മാര്‍ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

September 19, 2017 കേരളം

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയുള്ള സ്മാര്‍ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന പുരോഗതി വിലയിരുത്തല്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികളുടെ നടത്തിപ്പ് ഇപ്പോള്‍ പുറകിലാണ്. പദ്ധതികള്‍ ഗൗരവത്തോടെ അവലോകനം ചെയ്ത് പദ്ധതി നടത്തിപ്പില്‍ മുന്നേറ്റമുണ്ടാക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകനയോഗത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി കെ ടി ജലീല്‍, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡ് സിഇഒ എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം