മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം

September 20, 2017 കേരളം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സെറ്റ് വഴി 16 സേവനങ്ങള്‍ക്കും, നികുതി, പിഴ, ഫീസ് എന്നിവ അടയ്ക്കുന്നതിനുളള നാല് സേവനങ്ങള്‍ക്കും സംവിധാനം ഒരുക്കിയതായി സീനിയര്‍ ഡെ. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് തുടങ്ങിയവയ്ക്കുളള അപേക്ഷകരുടെ പട്ടിക തയ്യാറാക്കാനുളള സംവിധാനവും അപേക്ഷകര്‍ക്ക് ഓണ്‍ലൈനിലൂടെ ടെസ്റ്റ് തീയതി തിരഞ്ഞെടുക്കാനുളള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകര്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന പ്രിന്റുകള്‍ തന്നെ അപേക്ഷയായി സമര്‍പ്പിക്കണം. ഓഫീസുകളിലെ തിരക്കും ഇടനിലക്കാരുടെ ചൂഷണവും ഒഴിവാക്കുന്നതിനും ഓഫീസ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം