തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ നാല് വരെ വിശ്വാസവോട്ട് നടത്തരുത്: ഹൈക്കോടതി

September 20, 2017 ദേശീയം

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ നാല് വരെ വിശ്വാസവോട്ട് നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. അതേസമയം 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്ക് കോടതി സ്റ്റേ അനുവധിച്ചില്ല. എന്നാല്‍ സ്പീക്കറുടെ നടപടിയില്‍ തുടര്‍നടപടി കോടതി താത്കാലികമായി വിലക്കി. എംഎല്‍എമാരെ അയോഗ്യരാക്കിയ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനും കോടതി വിലക്ക് ഏര്‍പ്പെട്ടുത്തി.

അണ്ണാ ഡിഎംകെയില്‍ വിമത പക്ഷമായിരുന്ന ടി.ടി.വി. ദിനകരനു പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാരെയാണ് സ്പീക്കര്‍ പി. ധനപാലന്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

ദിനകരനോപ്പം ചേര്‍ന്ന എംഎല്‍എമാര്‍ സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന പ്രതിപക്ഷം വിശ്വസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം