ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവത്തിന് തുടക്കമായി

September 22, 2017 രാഷ്ട്രാന്തരീയം

ഷാര്‍ജ: ഷാര്‍ജയില്‍ നടക്കുന്ന ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവത്തിന് തുടക്കമായി. ഈ മാസം 29 വരെയാണ് സംഗീതോത്സവം.

സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിച്ചതോടെ ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവത്തിന് തുടക്കമായി. ഷാര്‍ജ ആസ്ഥാനമായ ഏകതാ എന്ന പ്രവാസി മലയാളികളുടെ കൂട്ടായ്മയാണ് നവരാത്രി സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഈ മാസം 29 വരെയുള്ള നവരാത്രി ദിനങ്ങളില്‍ ഷാര്‍ജ, റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗീതോത്സവത്തില്‍ ഭാരതത്തില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി നൂറിലധികം പേര്‍ പങ്കെടുക്കും.

തിരുവനന്തപുരത്തു നടന്നു വരുന്ന നവരാത്രി സംഗീതോത്സവത്തിന്റെ അതേ രീതിയിലും, ചിട്ടയോടെയും ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏക സംഗീതോത്സവമാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം