മലബാര്‍ സിമന്‍റ്സില്‍ നടന്ന അഴിമതി: 23 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

September 22, 2017 കേരളം

പാലക്കാട്: മലബാര്‍ സിമന്‍റ്സില്‍ നടന്ന അഴിമതിക്കേസില്‍ വിവാദവ്യവസായി വി.എം. രാധാകൃഷ്ണന്‍റെ 23 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലുള്ള 11 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതില്‍ ഭൂമിയും കെട്ടിടങ്ങളും റിസോര്‍ട്ടും ഉള്‍പ്പെടുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അന്വേഷണ   നടപടികള്‍ക്ക് തുടക്കംകുറിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം