രാമക്ഷേത്രം നിര്‍മ്മാണം 2019ല്‍ തന്നെ പൂര്‍ത്തിയാക്കും: സിദ്ധാര്‍ഥ് സിങ്

September 29, 2017 പ്രധാന വാര്‍ത്തകള്‍

s-n-singhഉത്തര്‍പ്രദേശ് : ആയോധ്യയില്‍ രാമക്ഷേത്രം 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. രാജ്യം വളരെ അധികം മാറിയിരിക്കുന്നുവെന്നും മുമ്പ് നിര്‍മ്മാണത്തെ എതിര്‍ത്തവര്‍ ഇപ്പോള്‍ അനുകൂലനിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂലയില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി കല്ലുകള്‍ എത്തിച്ചിട്ടുണ്ട്. അതില്‍ ക്ഷേത്രത്തിനായുളള ശിലകളുടെ കൊത്തുപണി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

അയോധ്യ തര്‍ക്കമന്ദിരത്തിന്റെ കേസില്‍ ഡിസംബര്‍ ആറിനാണ് സുപ്രീം കോടതി വിധി പറയുക.2010 ലെ വിധിക്കെതിരെ 12 അപ്പിലുകളാണ് വന്നത്.

അതേസമയം പ്രശ്ന പരിഹാരത്തിനായി പളളി മറ്റൊരു സ്ഥലത്തു നിര്‍മ്മിക്കാം എന്ന ആവിശ്യവുമായി ചില മുസ്ലീം സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍