കെ.എസ്.ആര്‍.ടി.സി നിയമനം: ഒക്‌ടോബര്‍ അഞ്ചുവരെ പരാതി നല്‍കാം

September 30, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളില്‍നിന്ന് കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി പരാതി സ്വീകരിക്കും. നിയമനം സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമിതി തീരുമാനിച്ചത്. പരാതികള്‍ ഒക്‌ടോബര്‍ അഞ്ചിന് മുമ്പ് ലഭിക്കുംവിധം ചെയര്‍മാന്‍, യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി, കേരള നിയമസഭ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍