ഭരണഭാഷാ വര്‍ഷാഘോഷം 2018 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു

October 4, 2017 വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഭരണഭാഷാ വര്‍ഷാഘോഷം നവംബര്‍ ഒന്നുമുതല്‍ 2018 ഒക്ടോബര്‍ 31 വരെയുള്ള ഒരു വര്‍ഷക്കാലത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. ഈ കാലയളവില്‍ വകുപ്പുകളും, ജില്ലാകളക്ടറേറ്റുകളും, സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും കര്‍മപരിപാടി തയ്യാറാക്കി ഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ തുടരണം. ഔദ്യോഗിക ഭാഷ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ചു വരുന്ന ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ച് ഭരണഭാഷ പൊതുഭാഷയായ മാതൃഭാഷയിലാണെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍