കല്‍പ്പാത്തി സംഗീതോത്സവം നവംബര്‍ ഏഴ് മുതല്‍ 12 വരെ

October 5, 2017 ക്ഷേത്രവിശേഷങ്ങള്‍

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന്റെ മുന്നോടിയായി നടത്തുന്ന സംഗീതോത്സവം നവംബര്‍ ഏഴ് മുതല്‍ 12 വരെ നടത്തും. ആറ് ദിവസങ്ങളിലായി നടത്തുന്ന സംഗീതോത്സവത്തില്‍ പ്രമുഖ സംഗീതഞര്‍ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിന് ജില്ലാ കലക്റ്റര്‍ ചെയര്‍മാനായി സംഘാടക സമിതി രൂപവത്കരിച്ചു. സംഘാടകസമിതി കൂടാതെ പ്രോഗ്രാം, ഫൈനാന്‍സ്, പബ്ലിസിറ്റി, സുരക്ഷാ എന്നിവയ്ക്കായി പ്രത്യേക സമിതികളും രൂപവത്കരിച്ചു . നവംബര്‍ 13,14,15 ദിവസങ്ങളിലാണ് കല്‍പ്പാത്തി രഥോത്സവം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍