ബിഡിജെഎസുമായി സഖ്യത്തിനില്ലെന്ന് കോടിയേരി

October 6, 2017 കേരളം

തിരുവനന്തപുരം: ബിഡിജെഎസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടെയുണ്ടായ പാര്‍ട്ടിയാണ് ബിഡിജെഎസ്. അങ്ങനെ ഒരു പാര്‍ട്ടിയുമായി സിപിഎമ്മിന് ഒരു കാലത്തും സഹകരിക്കാനാവില്ല- കോടിയേരി പറഞ്ഞു.

ബിഡിജെഎസ് അടിയന്തിരമായി പിരിച്ചുവിടണമെന്നും പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിയിലേക്ക് മടങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം