ലോകകപ്പ് ഫുട്‌ബോള്‍ മത്സരം: സൗജന്യ പാസുകള്‍ ഇല്ല

October 6, 2017 കായികം

കൊച്ചി: ഒക്‌ടോബര്‍ ഏഴു മുതല്‍ കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നതിന് സൗജന്യ പാസുകള്‍ ഉണ്ടായിരിക്കില്ലെന്ന് ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്ന് നോഡല്‍ ഓഫീസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു. ടിക്കറ്റുകള്‍ ഓണ്‍ലൈനായും കൗണ്ടറുകളില്‍ നിന്ന് നേരിട്ടും വാങ്ങുന്നതിന് ഒരുക്കിയിട്ടുളള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം