ശബരിമല മേല്‍ശാന്തി പട്ടിക പ്രസിദ്ധീകരിച്ചു

October 9, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്ക് അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് മേല്‍ശാന്തിമാരാകാന്‍ അപേക്ഷ നല്‍കിയവരില്‍ നിന്ന് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇവരില്‍ നിന്നും ഒക്ടോബര്‍ 17ന് രാവിലെ സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെ മേല്‍ശാന്തിമാരെ നിശ്ചയിക്കും.

ശബരിമല ലിസ്റ്റില്‍ 14 പേരും മാളികപ്പുറത്തേക്ക് 12 പേരും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡ് മെമ്പര്‍മാരായ അജയ് തറയില്‍, കെ. രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മഹേഷ് മോഹനര്, പുറമേ നിന്നുള്ള തന്ത്രി വേഴാപറമ്പ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരടങ്ങിയ ഏഴംഗ സമിതിയാണ് അഭിമുഖം നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍