തെരഞ്ഞെടുപ്പ് : സ്ഥാപനങ്ങള്‍ക്ക് അവധി

October 9, 2017 വാര്‍ത്തകള്‍

മലപ്പുറം: വേങ്ങര നിയോജകമണ്ഡലം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വേങ്ങര മണ്ഡലത്തിലെ സര്‍ക്കാര്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്‌ടോബര്‍ 11 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അര്‍ദ്ധ സര്‍ക്കാര്‍ , വാണിജ്യ സ്ഥാപനങ്ങള്‍ , പ്രൈവറ്റ് സ്ഥാപനങ്ങള്‍ എന്നിവക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും. പോളിംഗ് സ്റ്റേഷനുകളായ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിതരണ കേന്ദ്രമായി പി.എസ്.എം.ഒ കോളേജിനും ഒക്‌ടോബര്‍ ഒമ്പത്,10 തീയതികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍