സ്വാമി സത്യാനന്ദസരസ്വതി 82-ാം ജയന്തി ആഘോഷം 

October 11, 2017 പ്രധാന വാര്‍ത്തകള്‍

SWAMIJI-SLIDER1തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 82-ാം ജയന്തി ശ്രീരാമദാസാശ്രമം, ശ്രീരാമദാസമിഷന്‍, ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ വിശ്വശാന്തി ദ്വാദശാഹയജ്ഞമായി ഒക്ടോബര്‍ 1 മുതല്‍ 12 വരെ കേരളത്തിലൂടനീളം വിപുലമായി ആഘോഷിച്ചുവരുന്നു.
ഒക്ടോബര്‍ 11-ാം തീയതി കിഴക്കേക്കോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ വൈകുന്നേരം 6ന് ശ്രീ സത്യാനന്ദഗുരു സമീക്ഷ (ജയന്തി മഹാസമ്മേളനം) യുടെ ദീപപ്രോജ്ജ്വലനം കിഴക്കേകോട്ട അഭേദാശ്രമത്തിലെ സ്വാമി അംബികാനന്ദജി മഹാരാജ് നിര്‍വഹിക്കും. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ജയന്തി സന്ദേശം വിളംബരം ചെയ്യും.  ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല മുന്‍ഡീന്‍ പണ്ഡിതരത്‌നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.ആര്‍.ഡി.എം.യൂ.എസ് പ്രസിഡന്റ് കെ.രവീന്ദ്രന്‍ കണ്ണൂര്‍, ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി അരുണ്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഒക്ടോബര്‍ 12ന് ജയന്തി ദിനത്തില്‍ രാവിലെ ആരാധനയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് അഹോരാത്ര ശ്രീരാമായണ പാരായണം, ലക്ഷാര്‍ച്ചന, കഞ്ഞിസദ്യ, അമൃതഭോജനം, ചെണ്ടമേളം, പൂമൂടല്‍, ഭജന എന്നിവ നടക്കും. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 13ന് രാവിലെ 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടുകൂടി ജയന്തി ചടങ്ങുകള്‍ സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍