കാട്ടുതീയില്‍ പത്ത് മരണം

October 13, 2017 രാഷ്ട്രാന്തരീയം

കാലിഫോര്‍ണിയ: ഉത്തരകാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ പത്ത് പേര്‍ മരിച്ചു. വനത്തിലാരംഭിച്ച കാട്ടുതീ കാറ്റില്‍ പല ദിശയിലേക്കായി വ്യാപിക്കുകയായിരുന്നു. വനപ്രദേശങ്ങളുടെ സമീപം സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളും കോളനികളും കാട്ടുതീയില്‍ നശിച്ചു.

കാലിഫോര്‍ണിയയുടെ ഉത്തരഭാഗത്തെ എട്ട് കൗണ്ടികളില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ കാറ്റ് വീശിയതോടെ മണിക്കൂറുകള്‍ക്കം കാട്ടുതീ വ്യാപിക്കുകയായിരുന്നു. ഇരുപതിനായിരത്തോളം പേരെ പ്രദേശത്ത് നിന്നൊഴിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം