ശബരിമല ക്ഷേത്രം തിങ്കളാഴ്ച തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്‌

October 14, 2017 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തുലാം ഒന്ന് മുതല്‍ അഞ്ച് വരെ (ഒക്ടോബര്‍ 17 മുതല്‍ 21 വരെ) പതിവ് പൂജകള്‍ക്ക് പുറമേ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. 21ന് രാത്രി 10ന് നട അടയ്ക്കും.

വൃശ്ചികം മുതല്‍ അടുത്ത ഒരു കൊല്ലത്തേക്ക് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് 17ന് സന്നിധാനത്ത് നടക്കും. ദേവസ്വംബോര്‍ഡ് ആസ്ഥാനത്ത് നടന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ നിന്നാണ് നറുക്കെടുപ്പ് നടത്തുന്നത്. ശബരിമല ക്ഷേത്രത്തിലേക്ക് 14ഉം മാളികപ്പുറത്തേക്ക് 12 പേരും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍