ഇറാഖില്‍ ഭീകരാക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു

October 17, 2017 രാഷ്ട്രാന്തരീയം

ബാഗ്ദാദ്: ഇറാഖിലുണ്ടായ ഇരട്ട ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ഇറാഖില്‍ നസീരിയ നഗരത്തിനടുത്ത് ഒരു ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ എണ്‍പതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ഇതിനുപിന്നാലെ സമീപത്തുള്ള പോലീസ് പരിശോധനാകേന്ദ്രത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറോടിച്ചുകയറ്റുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരിലേറെയും ഇറാനില്‍നിന്നുള്ള തീര്‍ഥാടകരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം