അണ്ടര്‍ 17 ലോകകപ്പ്; പരാഗ്വേ പരാജയപ്പെട്ടു

October 17, 2017 കായികം

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ പരാഗ്വേ  അഞ്ചു ഗോളിന് പരാജയപ്പെട്ടു. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു.എസ്.എയുടെ ആക്രമണത്തിന് മുന്നില്‍ പരാഗ്വ തോല്‍വി സമ്മതിച്ചു.

കളി തുടങ്ങി 19ാം മിനിറ്റില്‍ യു.എസ്.എ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 53ാം മിനിറ്റില്‍ ടിം വേയിലൂടെ യു.എസ്.എ ലീഡുയര്‍ത്തി. പത്ത് മിനിറ്റിന് ശേഷം ആന്‍ഡ്രു കാള്‍ട്ടെണ്‍ മൂന്നാം ഗോള്‍ നേടി. 74ാം മിനിറ്റില്‍ ജോണ്‍ സരഗെന്‍റ്  അടുത്ത ഗോള്‍ നേടി. മൂന്നു മിനിറ്റിനുള്ളില്‍ ടിം വേ ഹാട്രിക് തികച്ചതോടെ യു.എസ്.എയുടെ വിജയമായി.

 

കൂടുതല്‍ വാര്‍ത്തകള്‍ - കായികം