പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി അംഗത്വം സ്പെഷ്യല്‍ ഡ്രൈവ് 2017 : അപേക്ഷ ക്ഷണിച്ചു

October 19, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ നാളിതുവരെ അംഗത്വം നേടാത്തതും. വിരമിക്കുന്നതിന് 10 വര്‍ഷത്തില്‍ കുറവ് മാത്രം സേവനകാലയളവുള്ളവരുമായ മാധ്യമപ്രവര്‍ത്തകര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ ഒരവസരം കൂടിനല്‍കുന്നു. വിരമിക്കാന്‍ 10 വര്‍ഷത്തില്‍ കുറവ് മാത്രം കാലയളവുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെട്ട ജില്ലാ/മേഖലാ ഐ & പി.ആര്‍.ഡി ഓഫീസുകള്‍ മുഖേന ഒക്ടോബര്‍ 31 വരെ അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം നിയമന ഉത്തരവ്, സ്ഥിരപ്പെടുത്തിയ ഉത്തരവ്, അസല്‍ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ്, സാലറി സ്ലിപ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണം. അംഗത്വം നേടുന്നവര്‍ സ്ഥിരപ്പെട്ട കാലയളവ് മുതലുള്ള അംശാദായം 15 ശതമാനം പിഴപ്പലിശ സഹിതം അടയ്ക്കണം. വിശദ വിവരം ജില്ലാ/മേഖലാ ഐ & പി.ആര്‍.ഡി ഓഫീസുകളില്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍