ഡെന്മാര്‍ക്ക് ഓപ്പണില്‍ പി.വി സിന്ധു പുറത്തായി; സൈന രണ്ടാം റൗണ്ടില്‍

October 19, 2017 കായികം

ഒഡെന്‍സ്: ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യയുടെ പി.വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനയുടെ പത്താം റാങ്ക് താരം ചെന്‍ യുഫേയിയോടാണ് സിന്ധു പരാജയപ്പെട്ടത്.  സ്കോര്‍: 17-21, 21-23.

വനിതാ സിംഗിള്‍സില്‍ സ്പാനിഷ് താരം കരോലിന മാരിനെ അട്ടിമറിച്ച് സൈന നേഹ്വാള്‍ രണ്ടാം റൗണ്ടിലെത്തി.  സ്പാനിഷ് താരം മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോല്‍പ്പിച്ചത്. സ്കോര്‍: 22-20, 21-18.

 

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും എച്ച്.എസ് പ്രണോയിയും രണ്ടാം റൗണ്ടിലേക്ക് കടന്നു. സുബാഷ് ശങ്കര്‍ ദേയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോര്‍ 21-17, 21-15. ഡെന്മാര്‍ക്കിന്റെ എമില്‍ഹോള്‍സ്റ്റിനെയാണ്  പ്രണോയി പരാജയപ്പെടുത്തിയത്. സ്കോര്‍: 21-18, 21-19.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം