പത്രപ്രവര്‍ത്തകനെ മര്‍ദ്ദിച്ചകേസില്‍ പി. ജയരാജന്‍ ജാമ്യമെടുത്തു

March 29, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസിന്റെ ലേഖകന്‍ ഷാജഹാനെ മര്‍ദ്ദനമേറ്റ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ‘പോര്‍ക്കളം ‘ എന്ന ചര്‍ച്ചയുടെ ചിത്രീകരണത്തിനൊടുവിലായിരുന്നു ഷാജഹാന് മര്‍ദ്ദനമേറ്റത്. പിന്നീട് ടെലിഫോണില്‍ വിളിച്ചും പി. ജയരാജന്‍ ഷാജഹാനെ ഭീഷണിപ്പെടുത്തിയിരുന്നു.
ഷാജഹാനെ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം