നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: ഹൈക്കോടതി

October 20, 2017 പ്രധാന വാര്‍ത്തകള്‍

High court of Kerala-pbകൊച്ചി: സംസ്ഥാനത്തെ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെയുള്ള മതം മാറ്റം ഭരണഘടനാ വിരുദ്ധമാണ്. തൃശൂര്‍ സ്വദേശി ശ്വേതയുടെ കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായത്.

മതംമാറ്റ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം. പൊലീസ് ഇക്കാര്യം അന്വേഷിച്ച് കേസെടുക്കണമെന്നും കോടതി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍