സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

October 20, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2016 കലണ്ടര്‍ വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹവും പ്രശംസനീയവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച യുവജനങ്ങള്‍ക്കും യുവജന ക്ലബ്ബുകള്‍ക്കും അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തകന്‍ (പ്രിന്റ്/ദ്യശ്യ മാധ്യമം), മാധ്യമ പ്രവര്‍ത്തക (പ്രിന്റ്/ദ്യശ്യ മാധ്യമം), കല, സാഹിത്യം (വനിത/പുരുഷന്‍), ഫൈന്‍ ആര്‍ട്‌സ്, കായികം (വനിത/പുരുഷന്‍), ശാസ്ത്രം (വനിത/പുരുഷന്‍), സംരംഭകത്വം, കൃഷി, മികച്ച യൂത്ത് ക്ലബ് എന്നീ മേഖലകളിലാണ് പുരസ്‌കാരം നല്‍കുന്നത്. അവാര്‍ഡിനായി 2016 ലെ സൃഷ്ടികളും പ്രവര്‍ത്തനങ്ങളുമായിരിക്കും വിലയിരുത്തുന്നത്. 2016 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 2016 ഡിസംബര്‍ 31 ന് 40 വയസ് പൂര്‍ത്തിയാകാത്തവരെയുമാണ് പരിഗണിക്കുക. വ്യക്തിഗത അവാര്‍ഡുകള്‍ സംസ്ഥാനതലത്തിലും മികച്ച യൂത്ത് ക്ലബ്ബുകള്‍ക്ക് ജില്ലാ തലത്തിലും/സംസ്ഥാനതലത്തിലും അവാര്‍ഡുകള്‍ നല്‍കും.

നിശ്ചിത അപേക്ഷാ ഫോമില്‍ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 30 ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ടും നാമ നിര്‍ദ്ദേശത്തിലൂടെയും സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.skywb.kerala.gov.in , ഫോണ്‍ 04712733777, 2733139.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍