പൊതു അവധി വിജ്ഞാപനമായി

October 20, 2017 വാര്‍ത്തകള്‍

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ രണ്ടാം ശനി, ഞായര്‍ ഒഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് വിജ്ഞാപനമായി. മന്നം ജയന്തി ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം ജനുവരി 26, ശിവരാത്രി ഫെബ്രുവരി 13, പെസഹ വ്യാഴം മാര്‍ച്ച് 29, ദു:ഖ വെളളി മാര്‍ച്ച് 30, മെയ് ദിനം മെയ് 1, ഈ ദുല്‍ ഫിത്തര്‍ (റംസാന്‍) ജൂണ്‍ 15, സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15, ബക്രീദ് ആഗസ്റ്റ് 22, ഒന്നാം ഓണം ആഗസ്റ്റ് 24, തിരുവോണംആഗസ്റ്റ് 25, നാലാം ഓണം (ശ്രീനാരായണ ഗുരു ജയന്തി) ആഗസ്റ്റ് 27, അയ്യങ്കാളി ജയന്തി ആഗസ്റ്റ് 28, മുഹറം സെപ്റ്റംബര്‍ 20, ശ്രീനാരായണ ഗുരു സമാധി സെപ്റ്റംബര്‍ 21, ഗാന്ധി ജയന്തി ഒക്ടോബര്‍ രണ്ട്, മഹാനവമി ഒക്ടോബര്‍ 18, വിജയദശമി ഒക്‌ടോബര്‍ 19, ദീപാവലി നവംബര്‍ 6, മിലാദ് ഇഷെരീഫ് (നബിദിനം) നവംബര്‍ 20, ക്രിസ്മസ് ഡിസംബര്‍ 25, രണ്ടാം ശനി/ഞായര്‍ വരുന്ന പൊതു അവധി ദിനങ്ങള്‍: ഈസ്റ്റര്‍ ഏപ്രില്‍ 1, അംബേദ്കര്‍ ജയന്തി ഏപ്രില്‍ 14, വിഷു ഏപ്രില്‍ 15, കര്‍ക്കിടക വാവ് ഓഗസ്റ്റ് 11, മൂന്നാം ഓണം ആഗസ്റ്റ് 26, ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബര്‍ 2. നിയന്ത്രിത അവധികള്‍: അയ്യാ വൈകുണ്ഡ സ്വാമി ജയന്തി മാര്‍ച്ച് 12, വിശ്വകര്‍മ്മ ദിനം സെപ്റ്റംബര്‍ 17.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍