ചെങ്കല്‍ മഹേശ്വര ശിവ-പാര്‍വതി ക്ഷേത്രത്തില്‍ ചതുര്‍വേദ യജ്ഞം

October 30, 2017 ക്ഷേത്രവിശേഷങ്ങള്‍

നെയ്യാറ്റിന്‍കര : ചെങ്കല്‍ മഹേശ്വര ശിവപാര്‍വതി ക്ഷേത്രത്തില്‍ ആരംഭിച്ച ചതുര്‍വേദ യജ്ഞത്തിനു ഭക്തജനത്തിരക്കേറുന്നു. ഇതിന്റെ ഭാഗമായി അഥര്‍വേദ യജ്ഞം ഹോമത്തോടെ നവംബര്‍ ഒന്നിനു സമാപിക്കും. മഹാരുദ്രയജ്ഞം രണ്ടിനു പൂര്‍ത്തിയാകും. തുടര്‍ന്നു മഹാബലിപുരത്തു നിന്നും പൂജിച്ചുകൊണ്ടുവന്ന ദ്വാദശ ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠ സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ കാര്‍മികത്വത്തില്‍ നടക്കും.

പ്രധാന ചടങ്ങായ ജയാബലി നവംബര്‍ ഒന്‍പതിനു രാത്രി നടക്കും. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് കഐസ്ആര്‍ടിസി നവംബര്‍ ഒന്‍പതുവരെ നെയ്യാറ്റിന്‍കര പാറശാല ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. ക്ഷേത്രത്തിലെ അന്നദാനമാണ് ഭക്തരെ ആകര്‍ഷിക്കുന്ന ഒരിനം മഠം സ്വന്തമായി വിളയിച്ചെടുക്കുന്ന നെല്ലും പച്ചക്കറിയും ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണമാണു ഭക്തര്‍ക്കു നല്‍കുന്നത്. മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി മേല്‍നോട്ടം വഹിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍