അഖിലയെ നേരിട്ട് ഹാജരാക്കണം: സുപ്രീംകോടതി

October 30, 2017 ദേശീയം

supremeന്യൂഡല്‍ഹി: അഖിലയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി. നവംബര്‍ 27ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. അഖിലയെ കോടതിയില്‍ ഹാജരാക്കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും സുപ്രീംകോടതി പറഞ്ഞു.

അഖില കേസില്‍ നടന്നത് മനശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകലെന്ന് എന്‍ഐഎ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

അതേസമയം, കോടതി നിര്‍ദ്ദേശം അനുസരിക്കുന്നുവെന്നും അഖിലയെ കോടതിയില്‍ ഹാജരാക്കുമെന്നും പറയാനുള്ളത് കോടതിയില്‍ പറയുമെന്നും അഖിലയുടെ പിതാവ് അശോകന്‍ പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം