റെയില്‍വേയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പീയൂഷ് ഗോയല്‍

October 30, 2017 ദേശീയം

മുംബൈ: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ റെയില്‍വേയില്‍ 10 ലക്ഷത്തിലധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഇതിനായി  10 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേയ്ക്ക് പുതിയൊരു ദിശാബോധം സൃഷ്ടിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേയുടെ സമ്പൂര്‍ണ വൈദ്യുതീകരണം 10 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുക എന്നതായിരുന്നു മുന്‍പുണ്ടായിരുന്ന ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ നാലുവര്‍ഷംകൊണ്ടുതന്നെ അത് സാധിക്കുകയെന്നതാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെറെയില്‍വേയുടെ നഷ്ടം 30 ശതമാനം കുറയ്ക്കാന്‍ സാധിമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം