പാചകവാതകവില കൂടി

November 1, 2017 ദേശീയം

LPG-1pbന്യൂഡല്‍ഹി: രാജ്യത്തെ പാചകവാതകത്തിന്റെ വില കൂടി. സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 94 രൂപയാണ് കൂടിയത്. ഇതോടെ 635 രൂപയുണ്ടായിരുന്ന സിലിണ്ടറിന് 729 രൂപ നല്‍കണം. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 146 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പുതിയ സിലിണ്ടറിന് 1289 രൂപയായി.

പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബറില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനു 49 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 78 രൂപയും വര്‍ധിപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം