ട്വന്റി-20: ഇന്ത്യയ്ക്ക് ജയം

November 2, 2017 കായികം

ന്യൂഡല്‍ഹി: ഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ നടന്ന ട്വന്റി-20 മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 53 റണ്‍സ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലന്‍ഡിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമേ എടുക്കാനായുള്ളു. ഇന്ത്യയ്ക്കുവേണ്ടി അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

കിവീസിനെതിരെ ട്വന്റി20യില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. മുന്‍പ് നടന്ന അഞ്ചു മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം