കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ടീക്കാറാം മീണയ്ക്ക്

November 2, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ടീക്കാറാം മീണയ്ക്ക് നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിറക്കി. നിലവിലെ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ വിരമിച്ച ഒഴിവിലാണ് നിയമനം.  സംസ്ഥാന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോത്പാദന കമ്മീഷണര്‍ എന്നീ ചുമതലകള്‍ വഹിച്ചുവരികയാണ് ഇപ്പോള്‍ അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍