എന്‍ടിപിസി പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 26 ആയി

November 2, 2017 പ്രധാന വാര്‍ത്തകള്‍

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറില്‍ എന്‍ടിപിസി പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 26 ആയി. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരെല്ലാം എന് ടിപിസി തൊഴിലാളികളാണ്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും പ്രധാനമന്ത്രി നരേന്ദ്രമോദി സഹായധനം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവര്‍ മരിച്ചവരുടെ കുടുംബാഗങ്ങളെയും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍