അസാധു നോട്ട് കൈവശം വച്ചവര്‍ക്കെതിരെ നടപടിയെടുക്കില്ല

November 3, 2017 ദേശീയം

ന്യൂഡല്‍ഹി: 2016 ഡിസംബര്‍ 30 ന് ശേഷം അസാധു നോട്ട് കൈവശംവച്ചവര്‍ക്കെതിരെ  ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. അസാധുവാക്കിയ നോട്ടുകള്‍ മാറ്റിക്കിട്ടാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് ഹര്‍ജി പരിഗണനയ്ക്കു വന്നത്.

ഹര്‍ജിക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഉറപ്പു നല്‍കി. എന്നാല്‍ ഹരജിയില്‍ പരാമര്‍ശിച്ച തുകക്ക് മാത്രമേ ഇത് ബാധകമാകൂവെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം