കനത്ത മഴ തുടരുന്നു; ചെന്നൈയില്‍ ജനജീവിതം ദുരിതത്തില്‍

November 3, 2017 ദേശീയം

ചെന്നൈ: നാലു ദിവസമായി തുടരുന്ന മഴ ചെന്നൈയില്‍ കനത്ത നാശം വിതച്ചു. റെയില്‍, റോഡ് ഗതാഗതത്തെ മഴ സാരമായി ബാധിച്ചു. പല സ്ഥലങ്ങളിലും വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടിരിക്കുയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വീണ്ടും അവധി നല്‍കി.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തില്‍ മഴക്കെടുതി അവലോകനം ചെയ്യാന്‍ മന്ത്രിസഭായോഗം ചേര്‍ന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ 4399 കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.  വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം വറ്റിക്കുന്നതിനായി 400 മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം