മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിരോധിച്ചു

November 7, 2017 വാര്‍ത്തകള്‍

പത്തനംതിട്ട: സന്നിധാനം, പമ്പ, നിലയ്ക്കല്‍, ശബരിമല കാനന പാതകള്‍, തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വനാതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ ചപ്പുചവറുകള്‍, പച്ചക്കറി, പഴങ്ങള്‍ എന്നിവയുടേതുള്‍പ്പെടെ ആഹാരാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ആതുരാലയ മാലിന്യങ്ങള്‍, ശീതളപാനീയങ്ങളുടെ കുപ്പികള്‍ എന്നീ അജൈവ മാലിന്യങ്ങളും പൊതുജനാരോഗ്യത്തെ കണക്കിലെടുത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നത് കേരള പോലീസ് നിയമത്തിലെ ചട്ടം 80 പ്രകാരം അടിയന്തരമായി നിരോധിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ നിരോധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍