കുഴിബോംബ് പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

November 11, 2017 ദേശീയം

ലത്തേഹര്‍: മാവോയിസ്റ്റുകള്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ച് നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്കു പരിക്കേറ്റു. ജാര്‍ഖണ്ഡില്‍ ലത്തേഹര്‍ ജില്ലയിലെ ലാടു ഗ്രാമത്തിലാണ് കുഴിബോംബ് പൊട്ടി സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ ജവാന്മാര്‍ക്ക് പ്രഥമശ്രുശൂഷ നല്കിയശേഷം ഹെലികോപ്റ്ററില്‍ റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം