ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് കണ്ണന്താനം

November 14, 2017 പ്രധാന വാര്‍ത്തകള്‍

alphons-kannanthanamഗുരുവായൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അനന്ദന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരിക്കുന്ന സര്‍ക്കാരാണ് ആനന്ദന്റെ അമ്മയുടെ കണ്ണൂനീര്‍ കാണേണ്ടതെന്നും ഇതുപോലുളള രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരള സര്‍ക്കാരിന് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനന്ദന്റെ കൊലപാതകം തികച്ചും രാഷ്ട്രീയപരമാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടി ശിക്ഷ നല്‍കണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു.

കേസ് അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനും ആരേയും അനുവദിക്കരുത്. അതുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍