തല്‍ക്കാലം മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കാം: തോമസ് ചാണ്ടി

November 15, 2017 പ്രധാന വാര്‍ത്തകള്‍

T-C-1തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നതിനിടെ തല്‍ക്കാലം താന്‍ മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ഇക്കാര്യം അറിയിച്ചെന്നാണ് വിവരം.

എന്നാല്‍, ഉപാധികളോടെയാണ് താന്‍ മാറി നില്‍ക്കാമെന്ന് ചാണ്ടി അറിയിച്ചതെന്നാണ് വിവരം. അനുകൂല വിധിയുണ്ടായാല്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്നാണ് തോമസ് ചാണ്ടി ആവശ്യപ്പെട്ടതെന്നാണ് വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍