നാളെ വൃശ്ചികം ഒന്ന്; ഇനി ശരണം വിളിയുടെ നാളുകള്‍

November 15, 2017 കേരളം

ശബരിമല: മണ്ഡലപൂജയ്ക്കായി ഇന്നു വൈകുന്നേരം ശബരിമല നട തുറന്നു. ഇനി വൃതശുദ്ധിയുടെയും ശരണംവിളിയുടെയും നാളുകള്‍. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നടതുറന്നു നെയ് വിളക്ക് തെളിച്ചു. തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങി ആഴി തെളിച്ചു. ശേഷം പുതിയ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ അവരോധിക്കുന്ന ചടങ്ങ് നടന്നു. തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തിയായി അനീഷ് നമ്പൂതിയിയെയും അവരോധിച്ചു.

രാത്രി  ഹരിവരാസനം പാടി നടയടച്ചശേഷം നിലവിലെ മേല്‍ശാന്തിമാര്‍ ചുമതല ഒഴിയും. നാളെ വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നട തുറക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം