സിപിഐയുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് താന്‍ രാജിവച്ചതെന്ന് തോമസ് ചാണ്ടി

November 16, 2017 കേരളം

തിരുവനന്തപുരം: മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് താന്‍ രാജിവച്ചതെന്ന് എന്‍സിപി നേതാവ് തോമസ് ചാണ്ടി. താന്‍ പങ്കെടുത്തതിനാല്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സിപിഐ അവരുടെ മന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞെന്നും ഇതേത്തുടര്‍ന്നാണ് താന്‍ രാജി വച്ചതെന്നും തോമസ് ചാണ്ടി ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മന്ത്രി സ്ഥാനം രാജിവച്ചതിനു ശേഷം ആദ്യമായാണ് അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം