ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണ സമിതി ചുമതലയേറ്റു

November 17, 2017 കേരളം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി ചുമതലയേറ്റു. പുതിയ പ്രസിഡന്റായി എ. പത്മകുമാറും അംഗമായി കെ.പി. ശങ്കര ദാസുമാണ് ചുമതലയേറ്റത്. ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡംഗം കെ. രാഘവന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, ചീഫ് എഞ്ചിനീയര്‍ (ജനറല്‍) വി. ശങ്കരന്‍ പോറ്റി, ധനലക്ഷ്മി ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി. മണികണ്ഠന്‍, ചീഫ് എഞ്ചിനീയര്‍ ജി.എല്‍. വിനയകുമാര്‍, ലോ ഓഫീസര്‍ പി. ഗോപകുമാര്‍, ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ ഹരീന്ദ്രനാഥ്, മുന്‍ ദേവസ്വം കമ്മീഷണര്‍ വാസു, ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ദേവസ്വം ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം