പോലീസുകാര്‍ക്ക് കാര്‍ക്കശ്യത്തിനൊപ്പം വിനയവും അനിവാര്യമെന്ന് മുഖ്യമന്തി

November 18, 2017 പ്രധാന വാര്‍ത്തകള്‍

pinarai vijayan-pbതിരുവനന്തപുരം: സംസ്ഥാനത്തെ പോലീസുകാര്‍ക്ക് കാര്‍ക്കശ്യം മാത്രം പോരെന്നും വിനയവും വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരുമാറ്റത്തില്‍ വിനയം അത്യാവശ്യമാണ് ജോലിയില്‍ കാര്‍ക്കശ്യവും. ആരുടേയും അന്തസിനെ ഹനിക്കാനോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പാടില്ല- പിണറായി പറഞ്ഞു.

പോലീസിന് മാനുഷിക മുഖം നല്‍കാനുള്ള നടപികള്‍ സ്വീകരിച്ചു വരികയാണെന്നും സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറിയ മുഖ്യമന്ത്രിയുടെ നടപടി വാര്‍ത്തയായതിനു പിന്നാലെയാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍