സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് ചെന്നിത്തല

November 18, 2017 കേരളം

ramesh-chennithala-2കൊച്ചി: സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് ഭരണഘടനാ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയിലും വിശ്വാസമില്ലാതായി മാറിയിരിക്കുന്നു. ഇങ്ങനെ വന്നാല്‍ ഭരണം എങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു.

വകുപ്പുകള്‍ തമ്മിലും എല്‍ഡിഎഫിലെ വലിയ പാര്‍ട്ടികള്‍ തമ്മിലും രൂക്ഷമായ ഏറ്റമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുകയാണ്. എന്നാലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താത്പര്യം തമ്മിലടിക്കാനാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം