തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം

November 18, 2017 കേരളം

tvpm-corpതിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. കൗണ്‍സില്‍ യോഗത്തിനു ശേഷം ഓഫീസിലേക്ക് മടങ്ങിയ മേയര്‍ വികെ പ്രശാന്തിനും എല്‍ഡിഎഫ് കൗണ്‍സിലര്‍ റസിയാ ബീഗത്തിനും പരിക്കേറ്റതായാണ് വിവരം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. ഇതേത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം കയ്യാങ്കളിക്കിടെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കു മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം